ലണ്ടന്‍ ; യുകെ യില്‍ ഇന്ത്യന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മൂന്ന് മാസം മുന്‍പ് 38 കാരിയായ സര്‍ബ്ജിത് സിംഗ് കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് ഗുര്‍പ്രീത് സിംഗിനെ വെസ്റ്റ് മിഡ്‌ലന്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് വോള്‍വര്‍ഹാംപ്ട്ടണിലുള്ള വീട്ടില്‍ സര്‍ബ്ജിത് സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് സാധനങ്ങള്‍ കാണാതായതോടെ മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് സംശയമുയര്‍ന്നു.

തുടര്‍ന്ന് ഇവരുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഒടുവില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *