മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനിടെ ഏതെങ്കിലും വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. പരിസരവാസികളുടെ ആശങ്ക അകറ്റി, സുപ്രീംകോടതിയുടെ നിര്‍ദ്ദേശം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പടെയുള്ള സംഘത്തിന്റെ വിജയകരമായ പ്രവര്‍ത്തനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്.മാലിന്യം നീക്കം ചെയ്യുന്ന പരിപാടിയാണ് അടുത്തത്. അത് അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും വിജയകരമായി പൊളിച്ചതിന് ശേഷമായിരുന്ന മന്ത്രിയുടെ പ്രതികരണം.
2020-01-13
