കണ്ണൂര്‍ അമ്പായത്തോട് എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി സൂചന. സി.പി മൊയ്തീന്‍, കര്‍ണാടക സ്വദേശിനി സാവിത്രി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നതായാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ യു.എ.പി.എ വകുപ്പ് ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് ഇന്നലെ അമ്പായത്തോട് എത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീ കര്‍ണാടക സ്വദേശിനി സാവിത്രിയാണന്നും സൂചനയുണ്ട്. പ്രദേശത്തെ കടയില്‍ നിന്നും ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളില്‍ ഇവരുടെ മുഖം വ്യക്തമല്ലാത്തതിനാല്‍ ദൃക്സാക്ഷികളുടെ മൊഴികളെ ആശ്രയിച്ചാണ് പൊലീസിന്റെ അന്വേഷണം.
കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് നേരത്തെ തന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *