മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നു ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍. എസ്ഡിപിഐയുടെ യഥാര്‍ത്ഥ അഭ്യുദയകാംക്ഷിയാകാനുള്ള മല്‍സരത്തിന്റെ ഭാഗമായ കളികളാണ് ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതികരണവുമായി ബി ജെ പി നേതാവ് രംഗത്തെത്തിയത്.

സി എ എ വിരുദ്ധ സമരങ്ങളുടെ പേരില്‍ കേരളത്തിലെ സമുദായ സൗഹാര്‍ദവും ക്രമസമാധാനവും തകര്‍ക്കുന്നവരെ നിലയ്ക്കു നിര്‍ത്തും എന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ഒരേസമയം, സമരങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറ്റത്തേക്കുറിച്ച്‌ കപട ഉത്കണ്ഠ പ്രകടിപ്പിക്കുകയും അതേ സമയം തന്നെ അവരെ തൊട്ടു തലോടിപ്പോവുക മാത്രം ചെയ്യുകയുമാണ് മുഖ്യമന്ത്രിയെന്നുമാണ് ശോഭ സുരേന്ദ്രന്റെ ആരോപണം

Leave a Reply

Your email address will not be published. Required fields are marked *