പന്തീരാങ്കാവ് യുഎപിഎ കേസ്: പ്രതിഷേധ സായാഹ്നം ആറിന്

കേരള പോലിസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ച അലനും താഹക്കും വേണ്ടി ശബ്ദമുയര്‍ത്തുക, കപട ഇടതുപക്ഷത്തെ തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പുരോഗമന യുവജന പ്രസ്താനം ആറിന് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നു. കോഴിക്കോട് പന്തീരാങ്കാവില്‍ വൈകീട്ട് നാലിന് തുടങ്ങുന്ന പ്രതിഷേധ പരിപാടി സ്വപ്‌നേഷ് ബാബു ഉദ്ഘാടനം ചെയ്യും. എ വാസു, കെ പി സേതുനാഥ്, അഡ്വ. കസ്തൂരി ദേവന്‍, കെ വി ഷാജി, മൃദുല ഭവാനി, വിഷ്ണു എലപ്പുള്ളി, ഷാന്റോ ലാല്‍, സി പി ജിഷാദ് എന്നിവര്‍ പങ്കെടുക്കും. താഹയും അലനും അകാരണമായി ജയിലില്‍ അടയ്ക്കപ്പെട്ടിട്ട് രണ്ടു മാസം പിന്നിടുകയാണ്. പോലിസിന്റെ മര്‍ദ്ദനം ഏല്‍ക്കുകയും ഇക്കാര്യം കോടതിയില്‍ പറയുകയും ചെയ്തിട്ടും ചികിത്സ പോലും കിട്ടാതെ തടവറയില്‍ തന്നെ തുടരുകയാണെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *