തിരുവനന്തപുരം: തലസ്ഥാനത്തെ ജൂവലറികൾക്കു കൈമാറാൻ നികുതി വെട്ടിച്ച് കൊണ്ടുവന്ന എട്ടുലക്ഷം രൂപയുടെ രത്നങ്ങളുമായി രാജസ്ഥാൻ സ്വദേശി റെയിൽവേ സ്റ്റേഷനിൽ പോലീസ് പിടിയിലായി.തിങ്കളാഴ്ച ഉച്ചയ്ക്ക് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ നിന്നാണ് ജെയ്പുർ, രാംനഗർ കോളനിയിൽ ജിനോറ കാല (58) എന്ന രാജസ്ഥാൻ സ്വദേശിയെ റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ കൈവശം യാത്രാ ടിക്കറ്റ് ഇല്ലായിരുന്നു. ബാഗിൽ സ്വർണാഭരണങ്ങളിലും മറ്റും ഉപയോഗിക്കുന്ന വിലകുറഞ്ഞ കല്ലുകളാണ് ഉണ്ടായിരുന്നത്. പരസ്പരവിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് ഇയാളെ റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ രത്നങ്ങൾ കണ്ടെത്തിയത്. സ്ഥിരമായി ഇയാൾ ആഭരണക്കടത്ത് നടത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. രേഖകളില്ലാതെ രത്നം സൂക്ഷിച്ചതിനാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *