വിജയിനെ കസ്റ്റഡിയിലെടുത്ത സംഭവം; പരിഹാസവുമായി സന്ദീപ് വാര്യര്‍

കൊച്ചി: നടന്‍ വിജയിനെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. മലയാള സിനിമ പ്രവര്‍ത്തകര്‍ക്ക് എതിരെയും റെയ്ഡ് വരുമെന്ന തരത്തിലാണ് സന്ദീപിന്റെ പ്രതികരണം. നേരത്തെ, പൗരത്വ നിയമത്തെ എതിര്‍ത്ത് പ്രതിഷേധം നടത്തിയ സിനിമ പ്രവര്‍ത്തകര്‍ക്ക് എതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തുമെന്ന് സന്ദീപ് പറഞ്ഞത് വിവാദമായിരുന്നു.

‘ഇന്‍കം ടാക്‌സ് ആക്‌ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്. ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച്‌ കണ്ടം വഴി ഓടിക്കോളും.’- സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിജയുടെ ഒരു ചിത്രവും വാര്യര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *