വിജയ്‍യുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ബി.ജെ.പിയുടെ പ്രതിഷേധം

നടന്‍ വിജയ്‍യുടെ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. മാസ്റ്റേഴ്‍സ് എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. നെയ്‍വേലി ലിഗ്നൈറ്റ് ഫാക്ടറി ഷൂട്ടിങിന് നല്‍കിയ അനുമതി റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
നെയ്‍വേലി ലിഗ്നൈറ്റ് ഫാക്ടറിയുടെ ഖനന ഭൂമിയിലാണ് ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്നത്. വിജയ്‍‍യും വിജയ് സേതുപതിയുമുള്ള ഫൈറ്റ് രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിന് സിനിമാപ്രവര്‍ത്തകര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഷൂട്ടിങിന് നല്‍കിയ അനുമതി റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് ഷൂട്ടിങ് അനുവദിക്കില്ലെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നത്. ലിഗ്നൈറ്റ് ഫാക്ടറിയുടെ പുറത്ത് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *