ഷെയ്ൻ നിഗം നായകനായെത്തുന്ന പുതിയ ചിത്രം ഉല്ലാസത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹന്‍ലാല്‍ ആണ് പുറത്തുവിട്ടത്. കൈതമറ്റം ബ്രദേഴ്സിന്‍റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ പ്രവീൺ ബാലകൃഷ്ണനാണ് ഒരുക്കിയിരിക്കുന്നത്.

അരവിന്ദന്‍റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു.

Leave a Reply

Your email address will not be published. Required fields are marked *