കേരളാ പൊലീസ് അക്കാദമിയിലെ ഭക്ഷണ മെനുവില്‍ നിന്നും മലയാളികളുടെ ഇഷ്ട വിഭവമായ ബീഫ് ഒഴിവാക്കിയത് വിവാദമാകുന്നു. കേരള പൊലീസില്‍ പുതുതായി പരിശീലനം നടത്തുന്നവര്‍ക്കായി ഇറക്കിയ ഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയത്. പൊലീസ് അക്കാദമി എഡിജിപിയുടേതാണ് ബീഫ് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കടുത്ത വേനല്‍ക്കാലം ആയതിനാല്‍ ആരോഗ്യവിദഗ്ദ്ധര്‍ നല്‍കിയ മെനുവാണ് ഉത്തരവായി ഇറക്കിയതെന്നും ബീഫിന് നിരോധനം ഇല്ലെന്നുമാണ് ട്രെയിനിങ് എഡിജിപിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *