ദുബായ്: മലപ്പുറം സ്വദേശിയായ യുവ എഞ്ചിനീയര്‍ ദുബായിയില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചു. തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയയുടെ മകന്‍ സബീല്‍ റഹ്മാന്‍ (25)ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ഒന്നര വര്‍ഷമായി ദുബായിയില്‍ പ്ലാനിങ് എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.

അവിവാഹിതനാണ്. മാതാവ്: സുബൈദ. ഫാസില ഷെറിന്‍, ജംഷീന, ഗയാസ് എന്നിവര്‍ സഹോദരങ്ങളാണ്. ദുബായ് ഹെഡ് ക്വാട്ടേഴ്സ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *