ഡിസംബർ 15-ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഗവേഷക വിദ്യാർഥി ഷർജിൽ ഇമാമാണു സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പറയുന്ന കുറ്റപത്രത്തിൽ ജാമിയ വിദ്യാർഥികളെയൊന്നും ഉൾപ്പെടുത്തിയിട്ടില്ല.
സംഘർഷത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ പകർപ്പും ഫോണ് രേഖകളും പോലീസ് കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പൗരത്വ നിമയഭേഗതിക്കെതിരായ വിദ്യാർഥികളുടെ പ്രതിഷേധം വലിയ അക്രമത്തിൽ കലാശിക്കുകയായിരുന്നു എന്നും കുറ്റപത്രം പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ 60-ൽ അധികം പേർക്ക് പരിക്കേറ്റിരുന്നു. ഗവേഷക വിദ്യാർഥിയായ ഷർജിൽ ഇമാമിനെ രാജ്യദ്രോഹം കുറ്റം ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്.
2020-02-18
