ആഷിഖ് അബുവിനു പിന്തുണയുമായി മാല പാര്‍വതി

കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആഷിഖ് അബുവിന് പിന്തുണയുമായി നടി മാലാ പാർവതി. ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും സംഘ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനപ്പുറം വിവാദത്തിന് യാതൊരു അർഥവുമില്ലെന്നും നടി പറയുന്നു. പണം ഇടപാടിൽ തരികിട കാണിച്ചു എന്ന് ആഷിഖിനെ ദൂരെ നിന്ന് അറിയുന്നവർ പോലും വിശ്വസിക്കില്ല. സന്ദീപ് വാരിയർ പറയുന്നത് മനസിലാക്കാം എന്നാൽ ഹൈബിയുടെ പ്രശ്നം എന്താണെന്നും നടി ചോദിക്കുന്നു. എല്ലാ ഫാസ്‌സിറ്റ് പ്രസ്ഥാനങ്ങൾക്കും ഈ കൂട്ടായ്മ ഒരു പാരയാണെന്ന തിരിച്ചറിവാകും ഇതിനു പിന്നിലെന്നും മാല പാർവതി അഭിപ്രായപ്പെട്ടു.

1 Comment

  1. വലിയ കാര്യം തന്നെ

Leave a Reply

Your email address will not be published. Required fields are marked *