പൂനൂര്‍: താമരശേരിയില്‍ ബസ് മരത്തിലിടിച്ച്‌ പത്തോളം പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. താമരശേരിയില്‍ നിന്നും കൊയിലാണ്ടിയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. മുന്‍പില്‍ പോവുകയായിരുന്ന ടിപ്പര്‍ ലോറിയ മറികടന്നു പോകുന്നതിനിടെ ലോറിയില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട ബസ് റോഡരികിലുള്ള മരത്തില്‍ ഇടിക്കുകയായിരുന്നു.

ബസിന്റെ ഡ്രൈവര്‍ അടക്കം പത്തോളം പേര്‍ക്ക് പരുക്കുണ്ട്. ഇവരെ പൂനൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *