തന്റെ പുതിയ കാരവാന് ഇഷ്ട നമ്പര്‍ 369 സ്വന്തമാക്കി  നടന്‍ മമ്മൂട്ടി

ഇഷ്ട നമ്പര്‍ സ്വന്താമാക്കി നടന്‍ മമ്മൂട്ടി. തന്റെ പുതിയ കാരവാന് വേണ്ടിയാണ് താരം ഇഷ്ട നമ്പര്‍ 369 സ്വന്തമാക്കിയിരിക്കുന്നത്. കെഎല്‍ 07 സി യു 369 നമ്പറിലാണ് വണ്ടി രജിസ്റ്റര്‍ ചെയ്യുക. ബെന്‍സ് കമ്പനിയുടെ കാരവാനാണ് താരം വാങ്ങിയിരിക്കുന്നത്. ഫാന്‍സി നമ്പര്‍ എടുക്കുന്നത് വേണമെങ്കില്‍ മുന്‍കൂറായി പണം കൊടുത്ത് രജിസ്റ്റര്‍ ചെയ്യണം. 3000 രൂപയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതേ നമ്പറിന് വേണ്ടി വേറെ ആരെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ നമ്പര്‍ ലേലത്തില്‍ വിളിക്കുകയാണ് പതിവ്.

Leave a Reply

Your email address will not be published. Required fields are marked *