പത്തുദിവസത്തിലേറെയായി തുടര്‍ച്ചായി ഉയര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. 200 രൂപ കുറഞ്ഞ് പവന് 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില.
വന്‍തോതില്‍ ലാഭമെടുപ്പ് നടന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്. എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 584 രൂപ കുറഞ്ഞ് 42,996 രൂപയായി. 43,788 രൂപയെന്ന പുതിയ ഉയരംകുറിച്ചശേഷമാണ് വിലയിടിവ്.
അന്തര്‍ദേശീയ വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ ഒരുശതമാനം കുറവുണ്ടായി. ഔണ്‍സിന് 1,642.89 ഡോളറാണ് നിലവില്‍. 1,688.66 ഡോളറില്‍നിന്നാണ് വിലയില്‍ ഇടിവുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *