കൊല്ലം•കൊല്ലം കുന്നിക്കോട് ചക്കുവരയ്ക്കലില്‍ പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചക്കുവരയ്ക്കല്‍ താഴത്ത് മലയില്‍ ഷൈനി ഭവനില്‍ ബാബുന്റെ മകന്‍ ഡൈനീഷ് ബാബു (30) വാണ് ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
സംഭവത്തില്‍ ചക്കുവരയ്ക്കല്‍ താഴം തച്ചക്കോട് മേലതില്‍ റോബിന്‍ അലക്സാണ്ടര്‍ (ജോജി-35), ചക്കുവരയ്ക്കല്‍ സ്വദേശികളായ റെജി രാജു, ബിനു, കൊട്ടറ സ്വദേശി ടോണി എന്നിവരെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി വിഷ്ണു ഉള്‍പ്പടെ മൂന്നുപേര്‍ ഒളിവിലാണ്. 21ന് രാത്രി 8.30 ഓടെ ശിവരാത്രി ഘോഷയാത്ര നടക്കുമ്പോഴായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *