ചെന്നൈ: ഇന്ത്യന്‍ 2 ചിത്രീകരണത്തിനിടെയുണ്ടായ അപകടവുമായി ബന്ധപ്പെട്ടു നടന്‍ കമലഹാസനെ ഉടന്‍ ചോദ്യം ചെയ്യും. നടനോട് ചൊവ്വാഴ്‌ച നേരിട്ട് ഹാജരാകണമെന്ന് അന്വേഷണസംഘം നിര്‍ദേശം നല്‍കി കഴിഞ്ഞു. ചെന്നൈയ്ക്കു സമീപം നസ്രത്ത്‌പേട്ടില്‍ നടന്ന ചിത്രീകരണത്തിനിടെ ക്രെയിന്‍ തകര്‍ന്നു വീണു അസിസ്റ്റന്റ് ഡയറക്ടറുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഷങ്കറിനെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു.
2020-03-01

