ഡല്‍ഹി കലാപം: 903 പേര്‍ അറസ്റ്റില്‍

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ നടത്തിയ കലാപവുമായി ബന്ധപ്പെട്ട് 903 പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ്.ഇതുവരെ 254 എഫ്.ഐ.ആര്‍ തയ്യാറാക്കി എന്നും ഡല്‍ഹി പോലീസിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ആയുധ നിയമം അനുസരിച്ച്‌ 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിന് 13 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1800 ഓളം പേര്‍ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *