വാണിമേല്‍ : നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രധാന തീരുമാനങ്ങളെല്ലാം പുറത്തുവരുന്നത് രാത്രിയിലാണെന്നും ഇരുട്ടിന്റെ തീരുമാനങ്ങളാണ് സംഘപരിവാറിന് ഇഷ്ടമെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു. വാണിമേല്‍ സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭൂമിവാതുക്കല്‍ ടൗണില്‍ നടന്ന പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ടുനിരോധനം മുതല്‍ ജഡ്ജിയുടെ സ്ഥലംമാറ്റംവരെയുളള പ്രധാന തീരുമാനങ്ങള്‍ വന്നതെല്ലാം അര്‍ധരാത്രിയിലാണ്.പൗരത്വനിയമ ഭേദഗതിക്കെതിരേ സമാധാനപരമായുള്ള പോരാട്ടം രാജ്യം ഏറ്റെടുക്കുമെന്നും ജസ്റ്റിസ് കെമാല്‍പാഷ വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *