മലപ്പുറം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത് രണ്ടുപേര്‍. രോഗബാധ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന നിര്‍ദ്ദേശിച്ചു .
രോഗബാധയുമായി ബന്ധപ്പെട്ട സംശയദൂരീകരണത്തിന് ദിശ ഹെല്‍പ്പ് ലൈന്‍ നമ്ബറായ 1056, കണ്‍ട്രോള്‍സെല്ലിലെ 04712552056 നമ്ബറുകളില്‍ ബന്ധപ്പെടാം.
2020-03-03
