സ്വര്‍ണവില പവന് ഒറ്റയടിക്ക് 760 രൂപകൂടി വീണ്ടും 32,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപകൂടി 4000 രൂപയിലുമെത്തി.
കേരളത്തിന്റെ സമീപകാല ചരിത്രത്തിലാദ്യമായാണ് ഒരുദിവസം പവന് 760 രൂപകൂടുന്നത്. ഒരുമാസംകൊണ്ട് വിലയില്‍ 2080 രൂപയാണ് വര്‍ധിച്ചത്.
ദേശീയ വിപണിയില്‍ പത്തുഗ്രാം സ്വര്‍ണത്തിന് രണ്ടുദിവസത്തിനിടെ 1,800 രൂപയാണ് കൂടിയത്. ആഗോള വിപണിയിലാകട്ടെ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,643.76 നിലവാരത്തിലാണ്.
2020-03-04
