പരപ്പനങ്ങാടി  ടൗൺ ജി.എം.എൽ.പി സ്കൂളില്‍ നടന്ന പഠനോത്സവം ശ്രദ്ധേയമായി

പരപ്പനങ്ങാടി: ടൗൺ ജി.എം.എൽ.പി സ്കൂളില്‍ നടന്ന പഠനോത്സവം മുൻസിപ്പൽ ചെയർപേഴ്സൺ ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാ, പഠന, പാഠ്യേതര പരിപാടികള്‍ അരങ്ങേറി. 2019-20 അധ്യയന വര്‍ഷത്തെ കുട്ടികളുടെ പഠന മികവുകള്‍ രക്ഷിതാക്കളുടെ മുന്നില്‍ അവതരിപ്പിച്ചു. രാവിലെ മുതല്‍ വൈകീട്ട് വരെ പരിപാടികള്‍ പുരോഗമിച്ചു. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിൻസിയ സ്വാഗതം പറഞ്ഞു.മുൻസിപ്പൽ വൈസ് ചെയർമാൻ എച്ച്. ഹനീഫ അധ്യക്ഷനായി. സ്കൂള്‍ പ്രധാനാധ്യാപക ശ്രീലത ടീച്ചർ പഠനോത്സവ വിശദീകരണം നടത്തി. മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നസീമ, കൗൺസിലർമാരായ ദേവൻ ആലുങ്ങൽ, സൈതലവി കടവത്ത്, പി.ടി.എ പ്രസിഡന്റ് നജ്മുദ്ധീൻ, ഒന്നാം ക്ലാസ് വിദ്യാർത്ഥി സാൻവി പെരുമാൾ, രണ്ടാം ക്ലാസ് വിദ്യാർത്ഥി ഷർമില, മൂന്നാം ക്ലാസ് വിദ്യാർത്ഥികളായ ഫാത്തിമറിയ, ഫാത്തിമ നിദ നാലാം ക്ലാസ് വിദ്യാർത്ഥികളായ ഫാത്തിമ റിൻസി, ഷമീമ തസ്നി അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഷ്ഫീക്ക മിന്നത്ത്, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *