ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ​നി​ന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതിയെ കോഴിക്കോട് നിന്നും പിടികൂടി. ചി​കി​ത്സ​യ്ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാണ് പ്രതി രക്ഷപെട്ടത്.
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ല​ങ്ങാ​ട് അ​ടു​പ്പ​ന്‍ കോ​ള​നി​യി​ലെ രാ​ജ​നാ​ണു ബു​ധ​നാ​ഴ്ച രാ​വി​ലെ ര​ക്ഷ​പ്പെ​ട്ട​ത്.രാവിലെ പത്തുമണിയോടെയാണ് രാജനടക്കം ഏഴ് തടവുകാരെ പരിശോധനയ്ക്കായി കണ്ണൂ‍ര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. 7 പൊലീസുകാര്‍ ഒപ്പമുണ്ടായിരുന്നു. രാ​ജന് ടിബി ആണെന്ന് ജയിലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. രാ​ജന്‍ ആവശ്യപ്പെട്ട പ്രകാരം തുടര്‍ പരിശോധനയ്ക്കാണ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ എക്സറേ ഫലം ഡോക്ടറുടെ ക്യാബിനില്‍ നിന്നും എടുക്കാന്‍ മറന്നെന്നും ഫലം എടുത്തു വരാമെന്നും കൂടെയുള്ള പോലീസ്‌കാരനോട് പറഞ്ഞ് അകത്തേക്ക് കയറിയ രാജന്‍ പിന്‍വാതിലിലൂടെ കടന്നു കളയുകയായിരുന്നു. റി​മാ​ന്‍​ഡ് ത​ട​വു​കാ​ര​നാ​യ​തി​നാ​ല്‍ ജ​യി​ല്‍ വ​സ്ത്ര​ത്തി​നു പ​ക​രം സാ​ധാ​ര​ണ വേ​ഷ​ത്തി​ലാ​യി​രു​ന്നു.പിന്നീട് നാദാപുരത്തു വെച്ചാണ് പ്രതിയെ പിടികൂടിയത്. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലും വ​ട​ക​ര​യി​ല്‍ ഒ​രു അ​ബ്കാ​രി കേ​സി​ലും പ്ര​തി​യാ​ണ് ഇ​യാ​ള്‍.

Leave a Reply

Your email address will not be published. Required fields are marked *