തിരുവനന്തപുരം: കൊറോണ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു വിവിധ ജില്ലകളിലായി 469 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇവരില്‍ 438 പേര് വീടുകളിലും 31 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോറോണബാധ സംശയിക്കുന്ന 552 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 511 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
2020-03-05
