തിരുവനന്തപുരം: ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കി ഉത്തരവിറക്കി. ബഷീറിന്റെ ഭാര്യ ജസ്‌ലയ്ക്ക് തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്റായാണ് നിയമനം നല്‍കിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ അമിതവേഗതയിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണം.
2020-03-04
