ഡ​ല്‍​ഹി ക​ലാ​പം: വീട് നഷ്ടപ്പെട്ടവര്‍ക്ക് ആംആദ്മി 5 ലക്ഷം രൂപ നൽകും

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ക​ലാ​പ​ത്തി​ല്‍ വീട് നഷ്ടപ്പെട്ടവർക്ക് ആംആദ്മി സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ച വീ​ടു​ക​ള്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ നല്‍കും. ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യാ​ണ് സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്.
ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ച വീ​ടു​ക​ള്‍​ക്ക് ര​ണ്ട​ര​ ല​ക്ഷം രൂ​പ​യും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കും.
അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 1,820 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത മൃ​ത​ശ​രീ​ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സി​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *