ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെ എല്ലാ സ്ഥലത്തും കൊറോണ വൈറസ് എത്തും; ഇന്ന് വൈകിട്ടോടെ മലപ്പുറത്ത് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നതായി കൊച്ചി എ സിയുടെ പേരിൽ  വ്യാജശബ്ദ സന്ദേശം

കൊച്ചി: ഞാന്‍ കോഴിക്കോടാണുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെ എല്ലാ സ്ഥലത്തും കൊറോണ വൈറസ് എത്തും. ഇന്ന് വൈകിട്ടോടെ മലപ്പുറത്ത് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് കോഴിക്കോട്ടെ ഡോക്ടര്‍ ഉറപ്പ് പറയുന്നത്. വൃത്തിയായി ഇരിക്കുക. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ശ്രീബിജുവാണ് ഇത് പറഞ്ഞത്. വെറുതെ മൂക്കിലും കണ്ണിലും കൈയിട്ട് കളിക്കാതിരിക്കുക. വളരെ സൂക്ഷിക്കുക-എറണാകുളം അസിസ്റ്റന്റെ പൊലീസ് കമ്മീഷണറുടേതായി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശമാണ് ഇത്. കൊറോണ പത്തനംതിട്ടയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ വ്യാജ സന്ദേശം ഗ്രൂപ്പുകളിലെത്തിയത്. ഈ വ്യാജ സന്ദേശത്തിനെതിരെ എസി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഇത്തരം സന്ദേശങ്ങളെ കരുതലോടെ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 5 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 എന്നീ കോള്‍ സെന്ററിലേക്ക് വിളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *