കണ്ണൂര്‍: ചക്കരക്കല്‍ ബാവോഡിന്​ സമീപം യുവാവ് പശുവിനെ പീഡിപ്പിച്ചു കൊന്നു.ബാവോഡ് സ്വദേശി​ ആലേക്കണ്ടി സുമേഷ്​ (33) ആണ് പോലീസിന്റെ പിടിയിലായത്. രണ്ട് വയസ്​ പ്രായമുള്ള പശുവിനെയാണ്​ യുവാവ്​ തൊഴുത്തില്‍നിന്ന്​ അഴിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്​.
പശുവിനെ മരത്തില്‍ കെട്ടിയിട്ടാണ് ക്രൂര പീഡനത്തിരയാക്കിയത്​. ഇതി​നിടെ കഴുത്തില്‍ കയര്‍ മുറുകി​ പശു ചാവുകയായിരുന്നു.മുമ്പും ഇയാള്‍ ഇത്തരത്തിൽ പശുവിനെ തൊഴുത്തില്‍നിന്ന്​ അഴിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കിയിരുന്നു. അന്ന്​ നാട്ടുകാര്‍ പിടികൂടി താക്കീത്​ നല്‍കി വിട്ടു. ചക്കരക്കല്ല്​ എസ്​.​ഐയുടെ നേതൃത്വത്തിലാണ്​ പ്രതിയെ പിടികൂടിയത്​. ഇയാളെ ചോദ്യംചെയ്​തുവരികയാണ്​.

Leave a Reply

Your email address will not be published. Required fields are marked *