തൃശൂര്‍: കൊറോണയുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഡോ. ഷിനു ശ്യാമളനെതിരെ കേസെടുത്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് കാണിച്ച്‌ തൃശൂര്‍ ഡി.എം.ഒ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഷിനു ശ്യാമളന്‍ ആരോഗ്യ പ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നതെന്ന് ഡി.എം.ഒ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൊറോണ ലക്ഷണമുള്ള രോഗി ചികിത്സയ്‌ക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ നടപടി കൈക്കൊണ്ടില്ലെന്ന് ഡോ. ഷിനു ശ്യാമളന്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *