ഹാജിയാര്‍പള്ളി മുതുവത്ത്പറമ്പിൽ ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റ് പൂര്‍ണമായും കത്തി നശിച്ചു. സമീപത്ത് തന്നെ നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഏതാനും വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടായതായാണു വിവരം. ഫയര്‍ ഫോഴ്‌സ് സംഘം മൂന്നു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *