കൊറോണ; ഡല്‍ഹിയില്‍ 50-ലധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക്  വിലക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 50-ലധികം ആളുകള്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. നിശാ ക്ലബ്ബുകള്‍, ജിം, സ്പാ തുടങ്ങിയ സ്ഥലങ്ങൾക്കൊക്കെ വിലക്ക് ബാധകമാണ്. കൊറോണ വ്യാപനം തടയുന്നതിനായിട്ടാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹങ്ങളും മറ്റു പരിപാടികളും നീട്ടിവെക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
50 ലധികം ആളുകള്‍ പങ്കെടുക്കുന്ന എല്ലാ മത സാമൂഹിക-സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കുണ്ട്. വിവാഹങ്ങള്‍ സ്വമേധയാ നീട്ടിവെക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.
സ്‌കൂളുകള്‍, കോളേജുകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവ കഴിഞ്ഞ ആഴ്ചതന്നെ അടച്ചുപൂട്ടിയിരുന്നു. ഏഴ് കൊറോണ കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ടു പേര്‍ സുഖംപ്രാപിച്ചു. ഒരാള്‍ മരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *