തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണങ്ങളില്ലെങ്കിലും കൊവിഡ് 19 പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു.
ശ്രീചിത്ര ആശുപത്രിയിലെ ഗവേഷണ വിഭാഗത്തില്‍ കഴിഞ്ഞ ശനിയാഴ്ച അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ലഭിച്ച പരിശോധന ഫലം നെഗറ്റിവാണെന്നും, തനിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതേസമയം അങ്ങേയറ്റം മുന്‍കരുതലും ജാഗ്രതയും അനിവാര്യമായതിനാല്‍, ഔദ്യോഗിക പരിപാടികള്‍ തത്കാലം ഒഴിവാക്കി ,ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ തുടരാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *