ന്യൂഡല്‍ഹി: കോവിഡ്-19 (കൊറോണ) വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 വരെ ആരും വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരിയെ നേരിടാന്‍ രാജ്യത്തെ 130 കോടി ജനങ്ങളും തയാറെടുക്കണം. ഇത് ജനങ്ങള്‍ സ്വയം ആചരിക്കുന്ന കര്‍ഫ്യൂ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വൈറസ് വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതലുകളെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കൊറോണ തന്നെ ബാധിക്കുന്നില്ലെന്ന് കരുതുന്നുണ്ടെങ്കില്‍, ഭയപ്പാടില്ലാതെ മാര്‍ക്കറ്റിലും മറ്റും ചുറ്റിയടിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും ചെയ്യുന്ന അന്യായമാണ്. വരുന്ന ദിവസങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം വീടിന് പുറത്തിറങ്ങുക. 65 വയസിന് മുകളിലുള്ളവര്‍ വീട്ടില്‍ തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കണം.
2020-03-19


എല്ലാവരും ഒറ്റക്കെട്ടായി നേരിടേണ്ട മഹാ വിപത്താണ്. കൊറോണ വൈറസ്സ് അതിനെ നേരിടുവാൻ മറ്റൊരു വൈറസിന്റെ ആവിശ്യമുണ്ടെന്നാണ് എന്റെ അഭിപ്രായം ശാസ്ത്രലോകം അതിനു് വേണ്ടിയാണ് മുഴുവൻ കഴിവുകളും പുറത്തിറക്കേണ്ടത്. ജാതിയോ രാഷ്ട്രീയമോ ഒന്നും പറയുവാനുള്ള സമയം നമ്മൾക്ക് മുമ്പിൽ ഇല്ല ലോകം കൊലക്കളമാവുകയാണ്. ആളുകളുടെ മരണനിരക്ക് കുറയ്ക്കുവാൻ എല്ലാവരും ഒരു മനസ്സോടെ ദൈര്യമായ് കരുതലോടെ മുന്നോട്ട് പോവുക.
വിജയരാജൻ
കഴുങ്ങാൻഞ്ചേരി
കോഴിക്കോട്.
News City Metro