നടി അമല പോൾ വിവാഹിതയായെന്ന് റിപ്പോർട്ടുകൾ. മുംബൈയിലെ ഗായകനും അമലയുടെ സുഹൃത്തുമായ ഭവ്നിന്ദർ സിംഗാണ് വരൻ. ഭവ്നിന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ത്രോബാക്ക് എന്ന് ഹാഷ്‌ടാഗോടെയാണ് ഭവ്നിന്ദർ ചിത്രം പങ്കുവച്ചിരിക്കുന്നത്. പരമ്പാരഗത രാജസ്ഥാനി വധൂവരൻമാരായാണ് ഇരുവരും ചിത്രങ്ങളിൽ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.എന്നാൽ സംഭവത്തോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

2014 ജൂൺ 12 നായിരുന്നു മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ അമലയും തമിഴ് സംവിധായകൻ വിജയിയും വിവാഹിതരായത്. തുടർന്ന് ഫെബ്രുവരി 2017 ൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി.

Leave a Reply

Your email address will not be published. Required fields are marked *