തിരുവനന്തപുരം: സംസ്ഥാനത്ത് പന്ത്രണ്ട് പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ ഗള്‍ഫില്‍ നിന്ന് വന്നവരാണ് . ഇതില്‍ ആറ് പേര്‍ കാസര്‍കോട്ടും മൂന്നുപേര്‍ കണ്ണൂരും മൂന്നുപേര്‍ കൊച്ചിയിലും ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 52 ആയി.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 53013 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 228 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകളിലാണ്. ഇന്ന് മാത്രം 70 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗബാധ സംശയിക്കുന്നവരുടെ 3716 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 2566 പേര്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *