ഡല്‍ഹി-തെലങ്കാന ട്രെയിനില്‍ സഞ്ചരിച്ച എട്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തെലങ്കാനയിലേക്ക് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസില്‍ സഞ്ചരിച്ച എട്ടുപേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മാര്‍ച്ച്‌ 13ന് ഡല്‍ഹിയില്‍ നിന്ന് തെലങ്കാനയിലേക്ക് സഞ്ചരിച്ചവരില്‍ എട്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് റെയില്‍വേ മന്ത്രാലയമാണ് വ്യക്തമാക്കിയത്. 12 കൊറോണ ബാധിതരെങ്കിലും മാര്‍ച്ച്‌ 13നും 16നും ഇടയില്‍ ട്രെയിനുകളില്‍ യാത്ര ചെയ്തതായി റെയില്‍വേ അറിയിച്ചു.സുരക്ഷ കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *