കോഴിക്കോട്: കൊറോണ വൈറസ് സാമൂഹ്യവ്യാപനത്തിന്റെ തലത്തിലേക്ക് വളരുന്ന സാഹചര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ഏഴു ജില്ലകള്‍ അടച്ചിടാനുള്ള കേന്ദ്രനിര്‍ദ്ദേശം അടിയന്തിരമായി നടപ്പാക്കണം. ഇക്കാര്യത്തില്‍ അമാന്തം കാണിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും. കാര്യങ്ങള്‍ അതീവഗുരുതരമായിട്ടും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. 24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്നും അദേഹം ആവശ്യപ്പെട്ടു.
2020-03-23

