ബെവ്‌കോ ഔട്‍ലെറ്റിലെ മറ്റൊരു ജീവനക്കാരൻ കൂടി കോവിഡ് നിരീക്ഷണത്തിൽ

തിരുവനന്തപുരം; തലസ്ഥാനത്തു ബെവ്‌കോ ഔട്‍ലെറ്റിലെ മറ്റൊരു ജീവനക്കാരൻ കൂടി കോവിഡ് നിരീക്ഷണത്തിൽ. പവർ ഹൌസ് റോഡിലെ ബെവ്‌കോ ഔട്‍ലെറ്റിലെ ഒരു ജീവനക്കാരനാണ് നിരീക്ഷണത്തിലുള്ളത്.
തലസ്ഥാനത്തെ ബെവ്‌കോ ജീവനക്കാരിയെ നിരീക്ഷണത്തിലാക്കിയ വാർത്ത രാവിലെ പുറത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് ഒരാളെ കൂടി നിരീക്ഷണത്തിലാക്കിയത്. ഇന്ന് ബാറുകൾ അടച്ചെങ്കിലും ബീവറേജുകൾ അടയ്‌ക്കേണ്ട യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാത്തതു ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ബാറുകൾ അടയ്ക്കുമ്പോൾ ബീവറേജിലെ തിരക്ക് കൂടാനാണ് സാധ്യത എന്നത് ആശങ്കയ്ക്കും വഴിയൊരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *