മലപ്പുറത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജ വാർത്ത കൊടുത്ത യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.ചെറമംഗലം സ്വദേശിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ നെച്ചിക്കാട്ട് ജാഫറാണ് വ്യാജ വാര്‍ത്തയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ അറസ്റ്റിലായിരിക്കുന്നത്. മലപ്പുറത്തെ പരപ്പങ്ങാടിയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് ഇയാള്‍ പറഞ്ഞ് പരത്തിയത്.

അനാവശ്യ വാര്‍ത്തകള്‍ പടച്ച്‌ ഉണ്ടാക്കി സമൂഹത്തില്‍ ഭയം വളര്‍ത്തുന്നവരെ കണ്ടെത്താന്‍ പോലീസും ജാഗ്രതയോടെയാണ് ഇടപെടുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *