തിരുവനന്തപുരം: കേരളത്തില്‍ അടുത്തദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന താപനിലയിലും ചെറിയ വ്യത്യാസം പ്രതീക്ഷിക്കാം. ഏപ്രില്‍ ഒൻമ്പതിനകം കേരളത്തിലും ലക്ഷദ്വീപിലും വളരെ കുറഞ്ഞ അളവില്‍ മഴ പെയ്യും. ഏപ്രില്‍ 16വരെയുള്ള ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ രാത്രി താപനിലയില്‍ കാര്യമായ വ്യത്യാസം ഉണ്ടാവില്ല. തെക്കന്‍ കേരളത്തില്‍ സാധാരണയെക്കാള്‍ 1 മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കും. എന്നാല്‍തെക്കന്‍ കേരളത്തില്‍ പകല്‍ ചൂട് കുറയില്ല.ഏപ്രില്‍ 6 ന് കേരളത്തില്‍ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഏപ്രില്‍ ഏഴ്, എട്ട് തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒഴികെ നേരിയ മഴ പെയ്യും.മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഒന്ന് വരെ കേരളത്തില്‍ പെയ്യേണ്ട വേനല്‍ മഴയില്‍ 51 ശതമാനം കുറവുണ്ടായി.
2020-04-04

