ഡല്‍ഹിയില്‍ 108 ആശുപത്രി ജീവനക്കാരെ ക്വാറന്റൈന്‍ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 108 ആശുപത്രി ജിവനക്കാരെ ക്വാറന്റൈന്‍ ചെയ്തു. ശ്രീ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള 108 ജീവനക്കാരെയാണ് ക്വാറന്റൈന്‍ ചെയ്തത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് രോഗികളുമായി സമ്പർക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണിത്.

രണ്ടാമത്തെ പരിശോധനയിലാണ് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *