തിരുവനന്തപുരം: കോറോണ പിടിവിടാതെ നീങ്ങുന്ന ഈ സാഹചര്യത്തില്‍ ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍ഗോഡ് 7 , കണ്ണൂരില്‍ ഒരാള്‍, തൃശൂരില്‍ ഒരാള്‍ തുടങ്ങിയവരിലാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചത്തിയവരാണ്.
കൂടാതെ മറ്റൊരാള്‍ ഗുജറാത്തില്‍ നിന്നും കേരളത്തിലേക്ക് എത്തിയതാണ്. ഇതുവരെ കേരളത്തില്‍ 295 പേരക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടയില്‍ 14 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

