പ്രാദേശിക ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും എംഎല്‍എയും തമ്മില്‍ ഭിന്നതയെന്ന വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപവുമായി കായംകുളം സിപിഎം എംഎല്‍എ യു പ്രതിഭ. ‘ആണായാലും പെണ്ണായാലും ഇതിലുംഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്’ എന്നുള്‍പ്പെടെ കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളാണ് എംഎല്‍എ നടത്തിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ലൈവ് വീഡിയോയിലായിരുന്നു യു പ്രതിഭയുടെ പരാമര്‍ശം.
തനിക്കെതിരെ ചില വ്യക്തികള്‍ നടത്തിയ പരാമര്‍ശങ്ങള്‍ യുവജന സംഘടനയുടെ നിലപാടാക്കി വാര്‍ത്ത് നല്‍കിയെന്നാണ് എംഎല്‍എയുടെ ആരോപണം. ഇത്തരം പ്രസ്താവനകള്‍ യുവജനസംഘടനയുടെ നിലപാടാക്കി വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നുള്‍പ്പെടെ പ്രതിഭ ലൈവില്‍ പറയുന്നു.
