ഡല്‍ഹി; ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. വ്യാഴാഴ്ച ആശുപത്രി അധികൃതരാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. ഗുരു തേഗ് ബഹാദൂര്‍ ആശുപത്രിയില്‍ നിന്ന് ആറ് മരണം കൂടി വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.ആര്‍.എം.എല്‍ ആശുപത്രിയില്‍ അഞ്ച് പേരും എല്‍.എന്‍.ജി.പിയില്‍ മൂന്ന് പേരും ജാഗ്പ്രവേഷ് ചന്ദ്ര ആശുപത്രിയില്‍ ഒരാളും മരിച്ചു. ഇതോടെയാണ് മരണസംഖ്യ 53ലേക്ക് എത്തിയത്.
ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 300ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കലാപകാരികള്‍ തീയിട്ടിരുന്നു.
2020-03-05

