തിങ്കളാഴ്ച മുതല്‍ ബാങ്കിങ് ഇടപാട് സമയം വീണ്ടും പകല്‍ 10 മുതല്‍ രണ്ടുവരെ. അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഇതേ സമയമാറ്റം നേരത്തേ നടപ്പാക്കിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ സാമുഹ്യസുരക്ഷാ പെന്‍ഷന്‍, ജന്‍ധന്‍ അക്കൗണ്ടുകളിലെ 500 രൂപ തുടങ്ങിയ ആനുകൂല്യ വിതരണത്തിന് സമയം പകല്‍ 10 മുതല്‍ നാലുവരെയാക്കിയിരുന്നു. 31 മുതല്‍ ശനിയാഴ്ചവരെ ഈ സമയക്രമത്തിലാണ് പ്രവര്‍ത്തിച്ചത്.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അക്കൗണ്ടുകളില്‍ ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് തിങ്കളാഴ്ച പെന്‍ഷന്‍ വിതരണം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *