ഏപ്രില്‍ 8 മുതല്‍ മലപ്പുറത്ത് കോവിഡ് പരിശോധന; മഞ്ചേരി മെഡിക്കല്‍ കോളജിലാണ് പരിശോധനക്കായി സംവിധാനം ഒരുങ്ങുന്നത്

മഞ്ചേരി : ഏപ്രില്‍ 8 മുതല്‍ മലപ്പുറത്ത് കോവിഡ് പരിശോധന. മന്ത്രി കെ ടി ജലീല്‍ ആണ് ഇക്കാര്യം അറിയിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് പരിശോധനക്കായി സംവിധാനം ഒരുങ്ങുന്നത്. ജില്ലയില്‍ ഓരോ ദിവസവും ശേഖരിക്കുന്ന സാമ്പിളുകൾ തൊട്ടടുത്ത ദിവസം പുലര്‍ച്ചെ വാഹന മാര്‍ഗം ആലപ്പുഴയില്‍ എത്തിച്ചായിരുന്നു കൊവിഡ് 19 പരിശോധന നടത്തിയിരുന്നത്. ഈ കാലതാമസം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വെല്ലുവിളിയായിരുന്നു.

വൈറസ് ബാധ കണ്ടെത്താന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പുതിയ സംവിധാനം വരുന്നതോടെ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം ഏഴിന് എത്തുന്ന കേന്ദ്ര സംഘം പരിശോധിച്ച്‌ അനുകൂല നിലപാടെടുത്താല്‍ എട്ട് മുതല്‍ തന്നെ കൊവിഡ് ടെസ്റ്റുകള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും നടത്തുമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *