
ഒമാന്‍: മസ്ക്കറ്റില്‍ 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 419 ആയി ഉയര്‍ന്നിരിക്കകയാണ്. അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ചൊവ്വാഴ്ച 67 പേരുടെ രോഗമാണ് ഭേദമായതെങ്കില്‍ ഇന്ന് രോഗംഭേദമായവരുടെ എണ്ണം 72 ആയി. മരണം 2. ഇന്ന് രോഗം സ്ഥിരീകരിച്ച 48 ല്‍ 41 പേരും മസ്‌ക്കറ്റിലാണ്. ഇതോടെ മസ്‌കറ്റില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 334 ആയി.
