ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 748 പോയിന്റ് നേട്ടത്തില് 30,642 ല്‍ നിഫ്റ്റി 217 നേട്ടത്തില്‍ 8966 ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ബാങ്ക്, എംആന്റ്‌എം, ഒഎന്‍ജിസി, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ബിഎസ്‌ഇയിലെ 764 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. 25 എണ്ണത്തിന് മാറ്റമില്ലാതെ തുടരുന്നു. മിഡ് ക്യാപ്, സ്മാള്‍ ക്യാപ് സൂചികകള്‍ രണ്ടു ശതമാനത്തോളം നേട്ടത്തിലാണ്.എല്ലാ വിഭാഗം സൂചികകളിലും നേട്ടം പ്രകടമാണ്.

Leave a Reply

Your email address will not be published. Required fields are marked *