‘ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ…’ ചെന്നൈയിലെ വീട്ടിലിരുന്ന് നടന്‍ മോഹന്‍ലാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പാടിയപ്പോള്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റുജീവനക്കാരും ഹൃദയപൂര്‍വം കേട്ടിരുന്നു.
അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു. എല്ലാം മറന്ന് കൊറോണ രോഗികള്‍ക്കായി മാറ്റി വച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതത്തില്‍ വേറിട്ട നിമിഷങ്ങളാണ് സമ്മാനിച്ചത്.

